ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കേരള സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ നേരിടാന്‍ ബിജെപി ഒരുക്കമാണെന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ് എന്നും ബിജെപിയെന്നും അമിത് ഷാ പറഞ്ഞു.
സുപ്രീം കോടതിയുടേതായി നിരവധി നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം നടപ്പില്‍ വരുത്താതെ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു. സുപ്രീംകോടതിയുടെ ഈ നിര്‍ദേശങ്ങളെല്ലാം നടപ്പില്‍ വരുത്താന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ധൈര്യം ഉണ്ടോ എന്നും ഇതില്‍ ഒരെണ്ണമെങ്കിലും അവര്‍ നടപ്പില്‍ വരുത്തട്ടെ എന്നും അമിത് ഷാ പറഞ്ഞു.
Discussion about this post