ലഖ്നൗ: രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിലാണ് ഇരുവരും എത്തുക.
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് യുപിയില്‍ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് യോഗമാണിത്. സഹാരന്‍പൂരിലെ പരിപാടിക്ക് ശേഷം ഇരുവരും ഷാമ്‍ലിയിലെയും ബിജ്നോറിലെയും തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും.
പ്രിയങ്ക ഗാന്ധിക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയാണുള്ളത്. ഇമ്രാന് മസൂദാണ് സഹാറന്‍പൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥി സിറ്റിംഗ് എംപിയായ രാഘവ് ലഖന്‍ പാല് ആണ്.
Discussion about this post