ലഖ്നൗ: ഒന്നര വയസ്സുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ഉത്തര്‍പ്രദേശിലെ അമ്റോഹ സ്വദേശിയായ സതേന്ദറിന് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. കാരണക്കാര്‍ മറ്റാരുമല്ല ആശുപത്രി അധികൃതര്‍! ഒന്നര വയസസ്സുള്ളപ്പോള്‍ ന്യുമോണിയ ബാധിച്ചു. ചികിത്സയ്ക്കായി എത്തിച്ചപ്പോള്‍ ഇഞ്ചക്ഷനും മാറി കുത്തി വെച്ചു. ഇതാണ് സതേന്ദറിന്റെ ജീവിതം ഇരുട്ടിലാക്കിയത്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് സിവില്‍ സര്‍വീസ് എന്ന സ്വപ്നം വെളിച്ചം എത്തിച്ചിരിക്കുകയാണ്. എല്ലാ വിധികളെയും മറികടന്ന് സിവില്‍ സര്‍വീസില്‍ 714ാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ഇദ്ദേഹം. ”ഒന്നര വയസ്സുള്ളപ്പോഴാണ് ന്യൂമോണിയ പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. എന്നാല്‍ നല്കിയ ഇഞ്ചക്ഷന് മാറിപ്പോയി. ഒപ്ടിക് ഞരമ്പുകള്‍ക്ക് തകരാറ് സംഭവിച്ചു. അങ്ങനെ കാഴ്ചശക്തി നഷ്ടപ്പെട്ടു.”-സതേന്ദ്രര്‍ പറയുന്നു.
കോളേജ് കാലഘട്ടമാണ് സതേന്ദറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത തന്നെ അധ്യാപകരും സുഹൃത്തുക്കളും സഹായിച്ചുവെന്ന് സുതേന്ദര് പറയുന്നു. റീഡിങ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് സതേന്ദര്‍ വായിച്ചിരുന്നത്. എല്ലാവരും വായിക്കുന്നതുപോലെയാണ് ഞാനും വായിച്ചിരുന്നത് എന്ന് സതേന്ദര്‍ പറയുന്നു.
ജെഎന്‍യുവില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാന്തര ബിരുദം. എംഫിലും പൂര്‍ത്തിയാക്കി. മൂന്നാം ശ്രമത്തിലാണ് സതേന്ദര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേട്ടം കൈവരിച്ചത്. കോര്‍പ്പറേറ്റ് ജോലികളേക്കാള്‍ സന്തോഷം നല്കുന്ന ജോലികള്‍ നല്‍കുമെന്നതിനാലാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തതെന്ന് സുതേന്ദര് പറയുന്നു.
Discussion about this post