ഭുവനേശ്വര്‍: ‘പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയാണ്’ ഈ പഴംഞ്ചൊല്ല് നമുക്കെല്ലാം സുപരിചതമാണ്. ഈ പഴംഞ്ചൊല്ലില്‍ ആണ് ഒഡീഷ സ്വദേശി ഷ്യാം ബാബു സുബുദ്ദി എന്ന 84-കാരന്‍ ജീവിക്കുന്നത്. കാരണം അമ്പരപ്പിക്കുന്നതാണ്. 32 തവണയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ആ 32 തവണയും പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണയും മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.
എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ് സുബുദ്ദി എന്ന ഈ 84കാരന്‍. 1962-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുബുദ്ദി ആദ്യം മത്സര രംഗത്തിറങ്ങുന്നത്. പിന്നീട് ലോക്സഭയിലേക്കും ഒഡീഷ നിയമസഭയിലേക്കുമായി 32 തവണ മത്സരിച്ചെങ്കിലും വിജയിച്ചില്ല. തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങളല്ല, മത്സരിക്കുന്നതാണ് പ്രധാനമെന്നാണ് സുബുദ്ദിയുടെ പക്ഷം.
അസ്‌ക, ബര്‍ഹാംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് സുബുദ്ദി ഇത്തവണ ജനവിധി തേടുന്നത്. ഒഴിഞ്ഞുകിടക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കായി ജൂണ്‍11-ന് നടക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് സുബുദ്ദി പറയുന്നത്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും മുന്‍ മുഖ്യമന്ത്രി ബിജു പട്നായ്കിനും എതിരെ സുബുദ്ദി മത്സരിച്ചിട്ടുണ്ട്.
Discussion about this post