യോഗത്തിന് എത്തിയവര്‍ക്ക് ബിരിയാണി കിട്ടിയില്ല; കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്, ഒമ്പത് പേര്‍ അറസ്റ്റില്‍

മുസാഫര്‍ നഗറിലെ കോണ്‍ഗ്രസ് സമ്മേളനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്

മുസാഫര്‍ നഗര്‍: രാജ്യമൊട്ടാകെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ത്ഥികള്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. അത്തരത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് വിലയിരുത്താനായി കോണ്‍ഗ്രസ് നടത്തിയ ഒരു യോഗമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

മുസാഫര്‍ നഗറിലെ കോണ്‍ഗ്രസ് സമ്മേളനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. അതിന് കാരണം വേറെയൊന്നുമല്ല. അവിടെ നടന്ന ഒരു വിചിത്ര സംഭവമാണ് ഇതിനൊക്കെ കാരണം. ബിരിയാണിയാണ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വില്ലനായി എത്തിയത്. ബിരിയാണി വിളമ്പിയതിന്റെ പേരില്‍ അവിടെ കൂട്ട തല്ലാണ് നടന്നത്. കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നിസ്സാമുദ്ദീന്‍ സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബിരിയാണി വില്ലനായി വന്നത്. മുന്‍ എംഎല്‍എയുടെ വീട്ടില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വേണ്ടി ബിരിയാണി വിളമ്പിയിരുന്നു. എന്നാല്‍ കുറച്ചു പേര്‍ ബിരിയാണിക്ക് വേണ്ടി പിടിവലി നടത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. പീന്നീട് അവിടെ നടന്നത് കൂട്ടത്തല്ലാണ്. നിരവധി പേര്‍ക്കാണ് കൂട്ടത്തല്ലില്‍ പരിക്കേറ്റത്. സംഭവത്തില്‍ ഒമ്പത് പേരെ പോലീസ് അറസ്റ്റും ചെയ്തു.

Exit mobile version