റായ്ഗഡ്: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപിയെ കുറ്റപ്പെടുത്തി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ദിവാസ്വപ്നങ്ങളും പച്ച കള്ളങ്ങളും ജനങ്ങളോട് പറയുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കള്ളം പറയുന്ന ബിജെപിയെ വിശ്വസിക്കാനാകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മോദിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാനാണ് ഈ മാസം 25 ന് അയോദ്ധ്യ സന്ദര്‍ശിക്കുന്നതെന്നും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ശിവസേനക്കും അവകാശമുണ്ടെന്നും ഉദ്ധവ് താക്കറെ വിശദമാക്കി.
രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നേരത്തെ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗതും ജോയിന്റ് ജനറല്‍ സെക്രട്ടറി മോഹന്‍ വൈദ്യയും വന്നിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സോമനാഥ ക്ഷേത്രം നിര്‍മ്മിച്ച പോലെ കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും മോഹന്‍ വൈദ്യ ആവശ്യപ്പെട്ടിരുന്നു.
Discussion about this post