ഷഹ്ജഹാന്‍പൂര്‍: ഭഗവാന് ശ്രീരാമനെയും ഹനുമാനെയും ചൗക്കീദാറാക്കി ബിജെപി നേതാവായ മനോജ് കശ്യപ്. ഉത്തര്‍പ്രദേശിലെ ഷഹ്ജഹാന്‍പൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് ദൈവങ്ങളെ പോലും നേതാവ് രാഷ്ട്രീയ കരുവാക്കി മാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദവും കത്തിയിരിക്കുകയാണ്.
പ്രസംഗത്തിനിടെ മനോജ് കശ്യപ് ‘മേരാ രാം’, ‘മേരാ ശങ്കര്‍’, ‘മേരാ ഹനുമാന്’ എന്ന് പറയുകയും അണികളെ കൊണ്ട് ‘ചൗക്കീദാര്‍’ എന്ന് ഏറ്റ് വിളിപ്പിക്കുകയുമാണ് മനോജ് കശ്യപ് ചെയ്യിച്ചത്. പ്രസംഗ വേദിയില്‍ ബിജെപിയുടെ ഷഹ്ജഹാന്‍പൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി അരുണ്‍ സാഗറും കേന്ദ്രമന്ത്രി ധര്മാപാല് സിങ്ങും ഇരിക്കുന്നുണ്ട്.
ബിജെപിയുടെ മഥുര-വൃന്ദാവന്‍ മേഖല (ബ്രജ് പ്രാന്ത്) മുന്‍ കണ്‍വീനറാണ് മനോജ് കശ്യപ്. ഷഹ്ജഹാന്പൂരിലെ ബിജെപിയുടെ മുഖ്യ ക്യാംപെയ്നര്‍ കൂടിയാണ്. ബിജെപി നേതാവിന്റെ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ മഹേന്ദ്ര സിങ് തന്‍വാര്‍ അറിയിച്ചു.
Shahjahanpur BJP leader Manoj Kashyap raises chants of Ram and Hanuman to be 'Chaukidar' at a public meeting. pic.twitter.com/sOX8bb7yfg
— Piyush Rai (@Benarasiyaa) April 5, 2019
Discussion about this post