താനെ: സോമനാഥ ക്ഷേത്രം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പുനര്‍നിര്‍മിച്ചതു പോലെ കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രവും നിര്‍മിക്കണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ . അതിനായി സര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരണമെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
1994ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കണം. ബാബറി മസ്ജിദ് നിര്‍മ്മിച്ചത് നിലവിലുള്ള ക്ഷേത്രം തകര്‍ത്തിട്ടാണെന്നതിന് തെളിവുണ്ടെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നിലകൊള്ളുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. ക്ഷേത്രം തകര്‍ത്തതിനുള്ള തെളിവുകള്‍ ഉണ്ടെന്നും രാമക്ഷേത്ര നിര്‍മാണം രാജ്യാഭിമാനത്തിന്റെ കാര്യമാണെന്നും വൈദ്യ പറഞ്ഞു.
താനെയില്‍ ആര്‍എസ്എസിന്റെ അഖില ഭാരതീയ കാര്യകര്‍ണി മണ്ഡലില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു വൈദ്യ.
രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദസറ റാലിക്കിടെയായിരുന്നു ഭാഗവത് ഇക്കാര്യം ആവശ്യപ്പെട്ടത്. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ഇതേ ആവശ്യവുമായി രംഗത്തുവന്നിരുന്നു
Discussion about this post