ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാകുന്നതായി സൂചന. സഖ്യത്തിനുള്ള സൂചന രാഹുല്‍ഗാന്ധി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ ഡല്‍ഹി ഷീലാ ദീക്ഷിത്, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പിസി ചാക്കോ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയത്.
ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. ആകെ ഉള്ള 7 സീറ്റില്‍ നാല് സീറ്റില്‍ ആം ആദ്മിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. ഡല്‍ഹി, ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റുകള്‍ കോണ്‍ഗ്രസിനും ബാക്കി സീറ്റുകള്‍ ആം ആദ്മിക്കും എന്ന രീതിയിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.
Discussion about this post