ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് ജേതാവാണ് ജുനൈദ് അഹമ്മദ്. ജുനൈദിന് ആദ്യം നന്ദി അറിയിക്കാനുള്ളത് ഇന്റര്‍നെറ്റിനോടാണ്. കാരണം മറ്റൊന്നുമല്ല, തന്റെ ഈ വിജയത്തിനു പിന്നില്‍ ഇന്റര്‍നെറ്റാണെന്നും തന്റെ പഠനത്തിന് വേണ്ട എല്ലാം ലഭിച്ചതും ഇന്റര്‍നെറ്റിലൂടെ തന്നെയാണെന്നും ജുനൈദ് പറയുന്നു.
സീനിയറായ ചിലരില്‍ നിന്നും കുറച്ച് ബുക്കുകള്‍ മാത്രമാണ് ലഭിച്ചത്. അത് ഒരു ചെറിയ അടിത്തറ പാകുവാന്‍ മാത്രമാണ് സാധിച്ചതെന്ന് ജുനൈദ് പറയുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സഹായിച്ചത് ഒരുപാട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനില്‍ എല്ലാം ലഭ്യമാണെന്നും വേണ്ടതെല്ലാം ലഭ്യമായെന്നും ജുനൈദ് പറയുന്നു.
എല്ലാ വിവരങ്ങളും സൗജന്യമായി ലഭ്യമാക്കിയ ഇന്റര്‍നെറ്റിനെയാണ് ആദ്യം അഭിനന്ദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാങ്ക് ലിസ്റ്റില്‍ പേര് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അത് മൂന്നാം റാങ്ക് ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Junaid Ahmad, All India Rank 3 in #UPSC final exam: I had a few books suggested by seniors, that helped in creating a base. But internet helps you a lot, everything is available online. Productive use of internet helped me. I expected to be in the list but never expected 3rd rank pic.twitter.com/CrooJgmK7F
— ANI (@ANI) April 5, 2019
Discussion about this post