തിരുവനന്തപുരം: ഗാന്ധിജിയുടെ അനുയായിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പണി കഴിപ്പിച്ച ബിജെപി എന്തുകൊണ്ട് മഹാത്മ ഗാന്ധിയുടെ പ്രതിമ പണി കഴിപ്പിക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രതിമ എന്ത് കൊണ്ട് ഉയര്‍ത്തിയില്ല എന്ന ചോദ്യത്തിന് ബിജെപിക്ക് ഉത്തരം ഉണ്ടാകില്ല. കാരണം ബിജെപി ഗാന്ധിജിയുടെ അഹിംസയില്‍ വിശ്വസിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
3000 കോടി മുതല്‍ മുടക്കി 182 മീറ്റര്‍ ഉയരത്തിലാണ് പട്ടേല്‍ പ്രതിമ പണികഴിപ്പിച്ചിരികകുന്നത്. എന്നാല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധിയനും ലളിത ജീവിതം നയിച്ച വ്യക്തിയുമാണ്. രാജ്യത്തെ ദരിദ്ര കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ട ഗാന്ധിയന് വേണ്ടി ഇത്രയും വലിയ പ്രതിമ പണികഴിപ്പിച്ചതിലെ ഔചിത്യമെന്തെന്ന് മനസ്സിലാകുന്നില്ല. സ്വന്തമായി സ്വാതന്ത്ര്യസമര സേനാനികള്‍ ഇല്ലാത്തതിനാല്‍ ബിജെപി സര്‍ദാര്‍ പട്ടേലിനെ പോലെയുള്ള സ്വാതന്ത്ര്യസമര നായകരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന പട്ടേലിനെ ബിജെപി ദത്തെടുക്കേണ്ട ആവശ്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിനിടെ സംസാരിക്കുകയായിരുന്ന ശശി തരൂര്‍.
Discussion about this post