ലഖ്നൗ: സ്കൂള്‍ തുറന്ന് ആറുമാസം കഴിഞ്ഞിട്ടും പാഠപുസ്തകമെത്താത്തകിനാല്‍ ഭാവി അനിശ്ചിതത്വത്തിലായി ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികള്‍. പാഠപുസ്തകം വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് 40,000 കുട്ടികളുടെ പരീക്ഷയാണ് റദ്ദാക്കിയത്. ബിജ്നോറില് നവംബര്‍ അഞ്ചിന് നടത്താനിരുന്ന സയന്‍സ് പരീക്ഷയാണ് ബിജിനോര്‍ ബേസിക് ശിക്ഷാ അധികാരി റദ്ദാക്കിയത്. പാഠപുസ്തകം വിതരണം ചെയ്തതിന് ശേഷം മാത്രമെ ഇനി സയന്‍സ് പരീക്ഷ നടത്തേണ്ടതുള്ളൂവെന്ന് നിര്‍ദ്ദേശവും നല്കി.
അധ്യയനവര്‍ഷം തുടങ്ങിയിട്ട് നാളിത്രയായിട്ടും, യോഗി സര്‍ക്കാര്‍ പാഠപുസ്തകം വിതരണം ചെയ്യാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഈ മാസം അഞ്ചിന് നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറായി കഴിഞ്ഞു. എന്നാല്‍ കുട്ടികള്‍ക്ക് ഇതുവരെ പാഠപുസ്തകം വിതരണം ചെയ്യാതെ എങ്ങനെ ചോദ്യപേപ്പര്‍ തയ്യാറാക്കി എന്നാണ് രക്ഷിതാക്കളും അധ്യാപകരും ചോദിക്കുന്നത്.
ബിജിനോറില്‍ 2,556 പ്രൈമറി,ഹയര്‍ക്കെന്‍ഡറി സ്കൂളിലായി ഏകദേശം രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 40,000 വിദ്യാര്‍ഥികള്‍ നാലാം ക്ലാസിലും മാത്രം അഞ്ചാം ക്ലാസിലും പഠിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പഴയ പുസ്തകങ്ങള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷകള്‍ നടത്താറുണ്ടെന്നും അധ്യാപകര്‍ അവകാശപ്പെടുന്നു.
Discussion about this post