കൂടെയുണ്ട് ! എല്‍സമ്മയെ ചേര്‍ത്ത് പിടിച്ച് രാഹുലും പ്രിയങ്കയും

രാഹുല്‍ ഗാന്ധിയോടും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയോടും എല്‍സമ്മ തന്റെ കഷ്ടപ്പാടുകള്‍ വിവരിച്ചു

കല്‍പ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലെത്തിയത്. ജനസാഗരമായിരുന്നു ഇന്നലെ നടന്ന റോഡ് ഷോ. രാഹുലിനെയും പ്രിയങ്കയേയും കാണാന്‍ എത്തിയവരുടെ കൂട്ടത്തില്‍ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട എല്‍സമ്മ എന്ന 68 കാരിയുമുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധിയോടും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയോടും എല്‍സമ്മ തന്റെ കഷ്ടപ്പാടുകള്‍ വിവരിച്ചു. എല്‍സമ്മയെ ഇരുവരും ചേര്‍ത്തുപിടിച്ചു. അതിനൊപ്പം പരാതിക്കു പരിഹാരമുണ്ടാക്കാമെന്ന ഉറപ്പും ഇരു നേതാക്കളും നല്‍കി. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ ചിത്രങ്ങളും വാര്‍ത്തയും പങ്കുവെച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രിയോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോഴിക്കോട് എത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്ത് രാഹുലും പ്രയങ്കയും ഹെലികോപ്ടറില്‍ വന്നിറങ്ങി. ശേഷം കളക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

Exit mobile version