അഹമ്മദാബാദ്: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് മോഡിയുടെ സഹോദരന് പ്രഹ്ലാദ് മോഡി. തന്റെ പിന്തുണ ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കാണെന്നും പ്രഹ്ലാദ് മോഡി പറഞ്ഞു.
ന്യായവില കട ഉടമ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് പ്രഹ്ലാദ് മോഡി. തന്റെ സംഘടനയുടെ പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിനാണെന്ന് ദംദമിലെ രബീന്ദഭവനിലെ സംഘടന യോഗത്തിന് ശേഷം പ്രഹ്ലാദ് മോഡി പ്രഖ്യാപിച്ചു. ബംഗാളിലെ ഭക്ഷ്യവകുപ്പ് മന്ത്രി ജ്യോതിപ്രിയോ മല്ലിക്കും സൗഗത റോയ് എംപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
മോഡിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നും ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസാണെന്നും പ്രഹ്ലാദ് മോഡി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംഘടന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നേരിട്ട് പ്രചരണം നടത്തുമെന്ന് സംഘടന സെക്രട്ടറി ബിശ്വംഭര്‍ ബസു പറഞ്ഞു. മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ മോഡി വിരുദ്ധ പ്രചരണം സംഘടന ആരംഭിച്ചിരുന്നു. പ്രചരണ യോഗത്തില്‍ പ്രഹ്ലാദ് മോഡി പങ്കെടുക്കുകയും ചെയ്തിരുന്നു.
Discussion about this post