വയനാട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്. സത്യവാങ്മൂലത്തിനൊപ്പം നല്കിയ കണക്കുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത് ആകെ 40,000 രൂപയും രൂപയും 333.3 ഗ്രാം സ്വര്‍ണവുമാണ്.
ആകെ ആറുകോടിയോളം രൂപയുടെ നിക്ഷേപവും (5,80,58,779 രൂപ) ഉണ്ട് രാഹുലിന്. ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് അദ്ദേഹത്തിന് ഉള്ളത്. 72 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ സ്ത്യവാങ്മൂലത്തില്‍ പറയുന്നു.
ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസില്‍ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ 1995-ല്‍ ബിരുദവും ആണ് വിദ്യാഭ്യാസ യോഗ്യത. അഞ്ച് കേസുകളാണ് ആകെ രാഹുലിനെതിരായുള്ളത്. ആദ്യത്തെ നാലെണ്ണവും ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. മറ്റൊന്ന് സുബ്രഹ്മണ്യന് സ്വാമി നല്കിയ നാഷണല്‍ ഹെറാള്‍ഡ് കേസും.
അതേസമയം വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് അപരന്മാര് മത്സരരംഗത്തുണ്ട്. എരുമേലി സ്വദേശി രാഹുല്‍ ഗാന്ധി കെഇ, തമിഴ്നാട് സ്വദേശി രാകുല്‍ ഗാന്ധി എന്നിവരാണ് പത്രിക നല്‍കിയത്.
Discussion about this post