മിസോറാം: ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയാണ് കഴിഞ്ഞ ദിവസം സൈബര്‍ലോകത്ത് വൈറലായിരുന്നത്. താനറിയാതെ പരിക്കേല്‍പ്പിച്ച കോഴിക്കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ തന്റെ കുഞ്ഞ് സമ്പാദ്യവുമെടുത്ത് ആശുപത്രിയിലേക്കെത്തിയ കുഞ്ഞിന്റെ സത്യസന്ധതയും നിഷ്കളങ്കതയും സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മിസോറാമിലെ ഡെറക്ക് ലാല്ക്കഹിമയെന്ന ആറുവയസ്സുകാരനാണ് ആ കുഞ്ഞ് മിടുക്കന്.
ലോകം മുഴുവന്‍ ആ കുഞ്ഞിന്റെ നിഷ്കളങ്കതയ്ക്ക് കയ്യടിച്ചപ്പോള്‍ അവനെ കണ്ടില്ലെന്ന് നടിക്കാന്‍ അവന് പഠിക്കുന്ന സ്കൂളിനുമായില്ല. സ്കൂളിന്റെ ആദരവുമായി നില്ക്കുന്ന ഡെറക്കിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.
താന്‍ ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കയറുകയായിരുന്നു. തുടര്‍ന്ന് കോഴിയെ ചികിത്സിക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ എടുത്ത് കുട്ടി കോഴിയുമായി ആശുപത്രിയിലേക്ക് ഓടി. പത്ത് രൂപക്കൊപ്പം പരുക്കേറ്റ കോഴിയുമായി നില്ക്കുന്ന ബാലന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആദരിക്കുകയായിരുന്നു.
സാങ്ക എന്നയാളാണ് കഴിഞ്ഞ ദിവസം ഡെറക്ക് എന്ന കൊച്ചുമിടുക്കന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വാര്‍ത്ത മിസോറാം അതിര്‍ത്തിയും കടന്ന് വൈറലായതോടെ സ്കൂള്‍ അധികൃതരും ഡെറക്കിനെ അഭിനന്ദിച്ചു.
ഡെറക്കിന്റെ ചിത്രം ആശുപത്രിയിലെ നഴ്സ് ആണ് പകര്‍ത്തിയത്. ഡെറക്കിന്റെ നിഷ്കളങ്കമുഖവും കുഞ്ഞുമുഖത്തെ ആശങ്കയും കുറ്റബോധവും വേദനയും കണ്ടവര്‍ ആ നന്മയെ വാഴ്ത്തി. ഒരു കയ്യില്‍ കോഴിക്കുഞ്ഞും മറ്റേ കയ്യില്‍ പത്ത് രൂപയുമായി ആശുപത്രി അധികൃതരോട് സഹായിക്കണമെന്ന് അവന് അഭ്യര്‍ത്ഥിച്ചു. നിരവധി ആളുകള്‍ ചിത്രം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Discussion about this post