ഹൈദരാബാദ്: ഹൈദരാബാദിന്‍ വീട് വിട്ട് ഇറങ്ങിയ മകനെ കണ്ടത്തിയത് ഫേസ്ബുക്കിന്റെ സഹായത്തോടെ. മാതാപിതാക്കളോട് പിണങ്ങി വീട് വിട്ടിറങ്ങിയ മകനെ 8 വര്‍ഷത്തിന് ശേഷമാണ് ഫേസ്ബുക്കിലൂടെ കണ്ടെത്തിയത്.
ഹൈദരാബാദ് മൗലോലി നവോദയ നഗറിലെ ദിനേഷാണ് 2011ല്‍ രക്ഷിതാക്കളോടെ പിണങ്ങി വീട് വിട്ട് ഇറങ്ങിയത്. പിന്നീട് ദിനേഷ് പഞ്ചാബിലെ അമൃത്സറിലാണ് താമസം. എബിഎസ് സലാമിന്റെയും സുസന്നയുടേയും മകനാണ് ദിനേഷ്. ദിനേഷ് വീട്ടില്‍ നിന്ന് പിണങ്ങി പോയ ശേഷം മകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നന്നു സൂസന്ന.
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമ്മ സൂസന്ന ഫേസ്ബുക്കിന്റെ സഹായം തേടിയത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ മകന്റെ ചിത്രം കണ്ട സൂസന്നയ്ക്ക് ഇത് മകനെന്ന സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ശേഷം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ ചിത്രങ്ങള്‍ ശേഖരിച്ച് മകനെന്ന് ഉറപ്പ് വരുത്തിയ ശേഷം പോലീസ് പഞ്ചാബിലെത്തി മകനെ വിവരം അറിയിച്ചു. തുടര്‍ന്ന് എട്ട് വര്‍ഷത്തിന് ശേഷം രക്ഷിതാക്കളുടെ അടുക്കലേക്ക് ദിനേഷ് മടങ്ങിയെത്തി. എല്ലാ മാര്‍ഗവും കാവിട്ട സൂസന്നയക്ക് തുണയായത് ഫേസ്ബുക്കാണ്.