ബംഗാള്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. സിലിഗുരിയില്‍ ബിജെപി ബൂത്ത് ഓഫീസിലാണ് യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിത്യ മണ്ഡലില്‍ ജോലി തേടി എത്തിയ 42 വയസുകാരനാണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സിലിഗുരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിക്ക് പിന്നാലെയാണ് സംഭവം. ഇന്ന് രാവിലെ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.