നിഷ്കളങ്കതയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് കുഞ്ഞുങ്ങള്‍. കളങ്കമില്ലാത്ത മനസ്സുമായെത്തിയ കുഞ്ഞുബാലനാണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ താരം. താന്‍ ഓടിച്ച സൈക്കിളിടിച്ച് പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ ആശുപത്രിയിലെത്തിയ കുഞ്ഞുബാലന് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്.
മിസോറാമിലെ കുഞ്ഞ് ബാലനാണ് കോഴിയെ ചികിത്സിക്കാന്‍ അവന്റെ കുഞ്ഞുസമ്പാദ്യവും എടുത്തു കൊണ്ട് ആശുപത്രിയിലെത്തിയത്. വീടിന് സമീപത്തുകൂടി സൈക്കിള്‍ ഓടിക്കുകയായിരുന്നു ഈ മിടുക്കന്. അറിയാതെ സൈക്കിളിന്റെ ടയര്‍ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാനാവാതെ അവന് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു. പത്ത് രൂപയേ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യില്‍ കോഴിക്കുഞ്ഞും മറ്റേ കയ്യില്‍ പത്ത് രൂപയുമുയര്‍ത്തി ആശുപത്രി അധികൃതരോട് കുട്ടി സഹായിക്കണം എന്നാവശ്യപ്പെട്ടു.
പരുക്കേറ്റ കോഴിയുമായി നില്ക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ടു നിരവധി പേരാണ് എത്തുന്നത്. 50,000,ത്തിലധികം പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. മുതിര്‍ന്നവരില്‍ പകുതി പേര്‍ക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാര്‍ഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര സുന്ദരമായേനെ എന്ന് ഈ കൊച്ചുമിടുക്കന്റെ കഥ കേട്ടവര്‍ പറയുന്നു.
Discussion about this post