ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്ന് ഭീഷണി മുഴക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. നേരത്തെ ആം ആദ്മിയുമായി സഖ്യം വേണ്ടെന്ന് ഷീലാ ദീക്ഷിതും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായ അജയ് മാക്കന്റെ ഭീഷണി. നേരത്തെ, ഹൈക്കമാന്‍ഡ് ഡല്‍ഹിയിലെ ഏഴ് സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് എതിര്‍പ്പുമായി അജയ് മാക്കന്‍ രംഗത്ത് വന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് അജയ് മാക്കന്റെ നിലപാട്.
അതേസമയം ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മിയുമായുള്ള സഖ്യത്തിനെതിരെയാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളും തനിച്ച് മത്സരിക്കാനാണ് സാധ്യത.