ന്യൂഡല്‍ഹി: ബിജെപിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് 1800000 രൂപ ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും കാവല്ക്കാരന് മാത്രമല്ല കവല്ക്കാരന് ചുറ്റുമുള്ളവരും കള്ളന്മാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതോടൊപ്പം ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിജെപിയുടെ വാഹന വ്യൂഹത്തില്‍ നിന്ന് പണം പിടിച്ചെടുക്കുന്നതിന്റെ വീഡിയോയും സുര്‍ജേവാല പുറത്തു വിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉറങ്ങുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
അരുണാചല്‍ പ്രദേശില്‍ നിന്നും ഇന്നലെ പിടിച്ചെടുത്ത പണം ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വിതരണം ചെയ്യാനുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ഈ പണം എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. കൂടാതെ നമോ ടിവി ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
Discussion about this post