ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ നിലനിര്‍ത്താനും പണ്ടത്തെ പോലെ കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി, രാഷ്ട്രപതി സ്ഥാനങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനും ശ്രമിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റിന് പിന്നാലെ വാളെടുത്ത് ബിജെപി. ഒമര്‍ അബ്ദുള്ളയുടെ ആഗ്രഹം തനിക്ക് ജീവനുള്ള കാലത്തോളം നടക്കില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിന് മറുപടി നല്‍കിയത്.
രാജ്യത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശ്രമമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷം വിശദീകരണം നല്‍കണമെന്നും മോഡി ട്വീറ്റ് ചെയ്തിരുന്നു. മോഡി ജീവനോടെയുള്ള കാലത്തോളം ആര്‍ക്കും രാജ്യത്തെ വിഭജിക്കാനാകില്ലെന്നും മോഡിയുടെ മറുപടിയില്‍ പറഞ്ഞിരുന്നു.
National Conference wants 2 PMs, 1 in Kashmir & 1 for rest of India.
Does Mamata Didi agree?
Does U-Turn Babu agree?
Does Pawar Sahab agree?
Does former PM Deve Gowda Ji agree?Shame on the Opposition!
Till Modi is there, no one can divide India! pic.twitter.com/hKVS0vgu2d
— Chowkidar Narendra Modi (@narendramodi) April 1, 2019
ഇതിനുള്ള മറുപടിയില്‍ ഒമര്‍ അബ്ദുള്ള, മോഡി ചരിത്രം പഠിക്കണമെന്നും 1954ന് മുമ്പ് ഇത്തരത്തിലൊരു സമ്പ്രദായത്തെ കുറിച്ച് രാജ്യത്ത് വ്യാപക ചര്‍ച്ചകള്‍ നടന്നിരുന്നെന്നും 35എ എന്ന് കേട്ടിട്ടില്ലേയും ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ യൂണിയനില്‍ ചേരാനായി കാശ്മീരിലെ മഹാരാജാവിന് ഇന്ത്യ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നാണ് ഇതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
My party has always stood for the restoration of the terms of accession which Maharaja Hari Singh negotiated for J&K in 1947 & we have done so unashamedly.
— Omar Abdullah (@OmarAbdullah) April 1, 2019
എന്നാല്‍ മോഡിയുടെ മറുപടി എത്തും മുമ്പെ വിഷയത്തില്‍ ഇടപെട്ട് ഈയടുത്ത് ബിജെപിയില്‍ ചേര്‍ന്ന മുന്‍ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എത്തിയത് ട്വിറ്റര്‍ യുദ്ധത്തിന് തന്നെ കാരണമായി. ഒമര്‍ അബ്ദുള്ളയുടെ കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയും പ്രസിഡന്റും എന്ന ആഗ്രഹം കടലിന് മുകളിലൂടെ നടക്കുകയെന്നതു പോലെയും പന്നിക്ക് ചിറകു മുളക്കും പോലെയും അസാധ്യമാണെന്ന് ഗൗതം ട്വീറ്റ് ചെയ്തു.
കാശ്മീരിന് ഒരു പ്രത്യേക പ്രധാനമന്ത്രി, പ്രസിഡന്റ് പദവിക്ക് പകരം ഒമര്‍ അബ്ദുള്ളയ്ക്ക് വേണ്ടത് നല്ല ഉറക്കവും കടുപ്പമേറിയ ഒരു കാപ്പിയുമാണ്. ഇത്രയുമായിട്ടും അദ്ദേഹത്തിനൊന്നും മനസിലായില്ലെങ്കില്‍ പച്ച നിറമുള്ള പാകിസ്താനി പാസ്‌പോര്‍ട്ടാണ് ഒമര്‍ അബ്ദുള്ളയ്ക്ക് ആവശ്യമെന്നും ട്വീറ്റില്‍ ഗംഭീര്‍ പറഞ്ഞു.
@OmarAbdullah wants a separate PM for J&K & I want to walk on oceans! @OmarAbdullah wants a separate PM for J&K & I want pigs to fly! More than a separate PM @OmarAbdullah needs some sleep followed by a strong coffee! If he still doesn’t understand then a green Pakistani passport
— Gautam Gambhir (@GautamGambhir) April 2, 2019
ഇതോടെ രോഷാകുലനായ ഒമര്‍ അബ്ദുള്ള, താങ്കള്‍ അറിയാവുന്ന കാര്യത്തെ കുറിച്ച് ട്വീറ്റ് ചെയ്താല്‍ മതിയെന്നും, ഐപിഎല്ലിനെ കുറിച്ച് തന്നെ ട്വീറ്റ് ചെയ്യുന്നതാണ് നല്ലതെന്നും ഓര്‍മ്മപ്പെടുത്തി. താന്‍ ക്രിക്കറ്റിനെ കുറിച്ച് അത്ര ബോധവാനല്ലെന്നും ഞാനത്രയൊന്നും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും കാശ്മീര്‍ മുന്‍മുഖ്യമന്ത്രി കൂടിയായ ഒമര്‍ മറുപടി ട്വീറ്റ് ചെയ്തു. അതുപോലെ കാശ്മീരിനെ കുറിച്ച് ഗൗതം ഗംഭീറിനും കൂടുതലൊന്നും അറിയാന്‍ വഴിയില്ലെന്നും കാശ്മീരിനെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും കുറിച്ച് പറയാതെ ഐപിഎല്ലിനെ കുറിച്ച് സംസാരിക്കൂ എന്നുമായിരുന്നു ഒമറിന്റെ ട്വീറ്റ്.
എന്നാല്‍ ക്രിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നത് കാര്യമാക്കേണ്ട. പക്ഷെ കാശ്മീരിനെയും നമ്മുടെ രാജ്യത്തേയും സ്വാര്‍ത്ഥമല്ലാത്ത സര്‍ക്കാരിന് നന്നായി സേവിക്കാന്‍ സാധിക്കുമെന്ന് താങ്കള്‍ മനസിലാക്കണം. ചരിത്രം ഉറച്ചതാണെന്നും ഇതൊക്കെ കണ്ണുതുറന്നുകാണാന്‍ താങ്കള്‍ കണ്ണട തുടയ്ക്കുന്നത് നന്നായിരിക്കുമെന്നും ഗംഭീര്‍ അടുത്ത ട്വീറ്റില്‍ തിരിച്ചടിച്ചു.
ഏതായാലും ഉച്ചയോടെ തുടങ്ങിയ പോരിന് പിന്നാലെ ട്വിറ്ററാറ്റികളെല്ലാം ഒമറിനേയും ഗംഭീറിനേയും അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ വാക്‌പോര് തുടരുകയാണ്. തെരഞ്ഞെടുപ്പിന്റെ ചൂട് റീട്വീറ്റുകളിലും കാണാം.
Discussion about this post