ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയുടെ അഴിമതി കേസില്‍ വീണ്ടും പറഞ്ഞവാക്കില്‍ നിന്നും പിന്നോട്ട് തിരിഞ്ഞ്, ബിജെപി അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന വാദത്തിലുറച്ച് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. റോബര്‍ട്ട് വാദ്രയുടെ കാര്യത്തില്‍ പറഞ്ഞ വാക്കുകളാണ് ബിജെപി ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്.
ടിവി 9 സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ അമിത് ഷാ പറയുന്നതിങ്ങനെ, ‘ റോബേര്‍ട്ട് വദ്രയെ ജയിലില്‍ അടയ്ക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അഴിമതിക്കാരെ ജയിലിടണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. റോബര്‍ട്ട് വദ്ര അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെ രണ്ടിനെയും രണ്ടായി തന്നെ കാണണം’. ഷാ പറയുന്നു.
‘ഞങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തോടെ പ്രവര്‍ത്തിക്കാറില്ല. അതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള വ്യത്യാസം. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അന്വേഷണ ഏജന്‍സികള്‍ വാദ്രയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പേടിക്കേണ്ട, ഈ തെരഞ്ഞെടുപ്പിനുശേഷം ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയും അഴിമതിക്കെതിരായ പോരാട്ടം തുടരുകയും ചെയ്യും.’ അമിത് ഷാ പറയുന്നു. അധികാരത്തിലെത്തിയാല്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം ഇട്ടുതരുമെന്ന വാഗ്ദാനത്തില്‍ നിന്നും മലക്കം മറിഞ്ഞതു പോലെയാണ് ഈ വിഷയത്തിലും ബിജെപി അധ്യക്ഷന്‍ വാക്ക് മാറ്റിയിരിക്കുന്നത്.
അതേസയം, വദ്രയെ ജയിലിലടക്കുമെന്ന് ഉമാ ഭാരതി അടക്കമുള്ള ബിജെപി നേതാക്കള്‍ പരസ്യ പ്രഖ്യാപനം ഈയടുത്ത ദിനങ്ങളില്‍ പോലും നടത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ മരുമകന് നിരവധി ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം ബിജെപി അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തെ ജയിലില്‍ അയക്കുമെന്ന് ഉറപ്പിക്കാമെന്നായിരുന്നു ഉമാ ഭാരതിയുടെ വാക്കുകള്‍.കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും സമാനമായ പരാമര്‍ശം നടത്തിയിരുന്നു.
Discussion about this post