ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ധയില്‍ പ്രചാരണ തിരക്കിലാണ് മോഡി. ‘ ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് വര്‍ധയില്‍ പ്രചാരണത്തിനിടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ശൗചാലയത്തിന്റെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് താന്‍ സംരക്ഷിക്കുന്നത്. ശൗചാലയത്തിന്റെ കാവല്ക്കാരനായപ്പോള് ഈ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൂടി കാവല്‍ക്കാരനായി താന്‍ മാറിയെന്നും മോഡി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രണ്ട് ദിവസം മുന്‍പ് ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ശുചിത്വജോലിക്കാരെ അപമാനിക്കുന്നതാണ്. എനിക്കെതിരേ നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു എന്ന് മോഡി പ്രചാരണവേദിയില്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തേയും മോഡി വിമര്‍ശിച്ചു. സീറ്റ് പങ്കുവയ്ക്കല്‍ വിഷയത്തില്‍ മഹാരാഷ്ട്രയിലെ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനിടയില്‍ പ്രശ്നങ്ങളുണ്ട്. കാറ്റ് ഏതു വഴിക്കാണ് വീശുന്നതെന്ന് ശരദ് പവാറിന് അറിയാം. ആറുമാസമായി സംസ്ഥാനത്തെ എന്‍സിപി കോണ്‍ഗ്രസ് സഖ്യം കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നെന്നും മോഡി കുറ്റപ്പെടുത്തി.
രാഹുലില്‍ വയനാട് സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചതിനും മോഡി പരിഹസിച്ചു. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്നായിരുന്നു രാഹുലിന്റെ വയനാട് സ്ഥാനാര്ഥിത്വത്തെക്കുറിച്ച മോഡി പരിഹസിച്ചത്. പരാജയഭീതി മൂലമാണ് നേതാക്കള്‍ ഒളിച്ചോടുന്നത്. സമാധാന പ്രേമികളായ ഹിന്ദുക്കളെ ഭീകരവാദികളായാണ് കോണ്‍ഗ്രസുകാര്‍ കാണുന്നതെന്നും മോദി പറഞ്ഞു.
Discussion about this post