കോയമ്പത്തൂര്‍: ആറുവയസുകാരിയെ മാനഭംഗപ്പെടുത്തിക്കൊന്ന പ്രതി അറസ്റ്റില്‍. തൊണ്ടാമുത്തൂരിനു സമീപം ഉളിയംപാളയത്തെ ഇന്റീരിയര്‍ ഡെക്കറേറ്റര്‍ സന്തോഷ് കുമാറാണ് പിടിയിലായിരിക്കുന്നത്. 32കാരനായ ഇയാള്‍ മാര്‍ച്ച് 25നാണ് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ആറുവയസുകാരിയുടെ വീടിന് സമീപമാണ് ഇയാളുടെ മുത്തശ്ശി താമസിക്കുന്നത്.
മുത്തശ്ശിയെ കാണാന്‍ ഇടയ്ക്കിടെ സന്തോഷ് കുമാര്‍ വരാറുണ്ട്. അതിനിടയിലാണ് ഇയാല്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.ശേഷം ഇടയ്ക്കിടെ കുട്ടിക്ക് മിഠായി കൊടുക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസം 25ന് വീടിന്റെ സമീപത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ കൊണ്ടുപോകുകയായിരുന്നു. മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആറുവയസുകാരി ഉച്ചത്തില്‍ കരഞ്ഞു.
സംഭവം പുറത്തറിയുമെന്ന് പേടിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ ഇയാളുടെ മുത്തശ്ശി മരണപ്പെട്ടു. അതിനാല്‍ കുട്ടിയുടെ മൃതദേഹം വീട്ടിനുള്ളില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് പിറ്റേദിവസം മുത്തശ്ശിയുടെ സംസ്കാരത്തിന് ശേഷം ആറുവയസുകാരിയുടെ മൃതദേഹം ഇടവഴിയില്‍ തള്ളി.
സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടുതവണ കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ആഞ്ചുവര്‍ഷം മുമ്പാണ് ഇയാളുടെ ഭാര്യ മരിച്ചത്.
Discussion about this post