പുല്‍വാമ: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. നാല് ഭീകരരെ സൈന്യം വധിച്ചു. ലാസിപ്പോര പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഇന്ന് പുലര്‍ച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് സൂചന. സൈന്യം വധിച്ച നാല് ഭീകരന്മാരും ലഷ്കര്‍-ഇ തോയിബ അംഗങ്ങളാണ്.
Discussion about this post