റായ്പൂര്‍: ചത്തീസ്ഗഢില്‍ 15 ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ വിവാഹിതരായി. ശനിയാഴ്ച ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം സംഘടിപ്പിച്ച ചടങ്ങിലാണ് 15 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ വിവാഹിതരായത്. ഹൈന്ദവ ആചാരപ്രകാരം ഹല്‍ദി ആഘോഷവും മെഹന്ദിയിടലുമായി നിരവധി ആഘോഷങ്ങളോടെയായിരുന്നു വിവാഹം നടന്നത്. ചത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ദമ്പതികള്‍.
‘തങ്ങള്‍ക്ക് പങ്കാളികളെ ലഭിക്കുകയാണെന്നും ഇതിനെക്കാള്‍ നല്ല മറ്റൊരു വാര്‍ത്ത എന്താണെന്നും’ ട്രാന്‍സ്ജെന്‍ഡര്‍ മാധു ചോദിക്കുന്നു. ഇത് വളരെ കാലം മുമ്പ് സംഭവിക്കേണ്ടതായിരുന്നു. കാരണം ഞങ്ങളുടെ സങ്കടവും സന്തോഷവും പങ്കുവെക്കാന്‍ മറ്റാരുമില്ലായിരുന്നു. ഞങ്ങളുടെ സങ്കടം മറ്റാര്‍ക്കും മനസിലാക്കാനും കഴിയില്ലായിരുന്നു. ഇന്ന് സര്‍ക്കാര്‍ ഞങ്ങള്‍ക്കായി ഒരു പദ്ധതി ആവിഷ്കരിക്കുകയും ഈ പദ്ധതിയിലൂടെ ഞങ്ങള്‍ക്ക് വിവാഹിതരാവാനും സാധിച്ചെന്ന് മധു കിന്നാര്‍ പറഞ്ഞു.
ചടങ്ങില്‍ ചത്തീസ്ഗഢിലെ റായ്ഗഢിലെ മേയറും പങ്കെടുത്തു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വിവാഹമായിരിക്കും ഇതെന്നും ഇതൊരു ട്രെന്റ് ആയി മാറുമെന്നും അവര്‍ പറഞ്ഞു.
Discussion about this post