അഹമ്മദാബാദ്: പാര്‍ട്ടിയോടുള്ള അമിതമായ സ്നേഹം പ്രകടിപ്പിച്ച് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. തന്നെ ഇന്നുകാണുന്ന നിലയിലുള്ള വ്യക്തിയാക്കിയത് ബിജെപിയാണെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഗുജറാത്തിലെത്തിയ വേളയില്‍ അമിത് ഷാ പറഞ്ഞു. തനിക്ക് ബിജെപിയുമായി ബന്ധമില്ലായിരുന്നെങ്കില്‍ താനൊരു ബിഗ് സീറോ ആകുമായിരുന്നെന്നും അദ്ദേഹം പറയുന്നു.
ലോക്സഭയിലേക്ക് അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് മത്സരിക്കുന്നത്. എല്‍കെ അഡ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗര്‍ ദശാബ്ദങ്ങള്‍ക്കിപ്പുറം അമിത് ഷാ ഏറ്റെടുക്കുകയായിരുന്നു.
‘എന്റെ ജീവിതത്തില്‍ നിന്നും ബിജെപിയെ പകുത്തുമാറ്റുകയാണെങ്കില് ഒരു പൂജ്യമായി താന്‍ അവശേഷിക്കും’- നാരാന്‍പുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. റാലിയില്‍ അഡ്വാനിയുടെ അസാന്നിധ്യവും ചര്‍ച്ചയായി.
എല്‍കെ അഡ്വാനിയും വാജ്പേയിയും പ്രതിനിധീകരിച്ച ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടുന്നത് ഭാഗ്യമായി കരുതുന്നെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.
ഇന്ന് രാജ്യത്തിനും തങ്ങള്‍ക്കും ആര് സുരക്ഷയൊരുക്കുമെന്ന ജനങ്ങളുടെ ആധിക്ക് ഒരേയൊരു ഉത്തരമേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ബിജെപിക്കും എന്‍ഡിഎ സര്‍ക്കാരിനും മാത്രമെ രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അമിത് ഷാ അവകാശപ്പെട്ടു.
Discussion about this post