ചണ്ഡീഗഡ്: തന്റെ ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കിയ ഉദ്യോസ്ഥയെ പത്ത് വര്‍ഷത്തിന് ശേഷം വെടിവെച്ച് കൊന്ന് ഉടമ. പഞ്ചാബ് ഗവര്‍ണ്‍മെന്റ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥയായ നേഹ ഷോരിയാണ് വെടിയേറ്റ് മരിച്ചത്. ഫാര്‍മസി ഉടമയായ ബാല്‍വിന്ദര്‍ സിംഗാണ് കൊലയാളി.
2009 ലാണ് നേഹ ഷോരി ഇയാളുടെ ഫാര്‍മസിയില്‍ ലഹരിക്ക് അടിമപ്പെട്ടവര്‍ ഉപയോഗിക്കുന്ന 35 ഓളം ഗുളികള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ നേഹ ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. പ്രതികാരം ചെയ്യാനായി ഇയാള്‍ കാത്തിരുന്നത് പത്ത് വര്‍ഷമാണ്. മാര്‍ച്ച് ഒമ്പതിനാണ് തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് നേടിയത്. തുടര്‍ന്ന് ബാല്‍വിന്ദര്‍ കൊലപാതകം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് തോക്ക് വാങ്ങി.
തുടര്‍ന്ന് നേഹ ജോലി ചെയ്യുന്ന ഓഫീസിലെത്തിയ ഇയാള്‍ രണ്ട് വട്ടമാണ് വെടിയുതിര്‍ത്തത്. നേഹയുടെ നെഞ്ചിലും തലയ്ക്കുമാണ് വെടിയേറ്റത്. വെടിവെച്ച ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post