മുംബൈ: ബോളിവുഡ് നടനും ബിജെപി മുന്‍ എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിന്‍ഹ രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം അച്ഛന്റേതാണെന്ന് പറഞ്ഞ സൊനാക്ഷി ബിജെപിയില്‍ നിന്ന് മുന്‍പേ രാജി വെയ്ക്കേണ്ടതായിരുന്നുവെന്നും വൈകിയാണ് അത് ചെയ്തതെന്നും പറഞ്ഞു.
ജെ.പി നാരായണ്‍, വാജ്പേയി, അഡ്വാനി എന്നിവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ തന്റെ പിതാവിന് ബിജെപിയില്‍ വളരെ ആദരവ് ലഭിച്ചിരുന്നുവെന്നും എന്നാലിപ്പോള്‍ ഈ നേതൃനിരയ്ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും സൊനാക്ഷി സിന്‍ഹ പറഞ്ഞു.
തന്റെ സിറ്റിങ് സീറ്റായ പട്നാ സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടത്.
Discussion about this post