ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴക്കത്തിന്(എഎംഎംകെ) ലഭിച്ച ചിഹ്നം ‘സമ്മാനപ്പൊതി’. സുപ്രീം കോടതി എഎംഎംകെയ്ക്ക് പ്രഷര്‍ കുക്കര്‍ ചിഹ്നം നല്‍കരുതെന്ന് ഇലക്ഷന് കമ്മീഷനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍കെ നഗറില്‍ നിന്ന് ദിനകരന് വിജയിച്ചത് പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 39 സിറ്റില്‍ 38 സിറ്റിലെ മത്സരാര്‍ത്ഥികളെ എഎംഎംകെ പ്രഖ്യാപിച്ച് കഴിഞ്ഞു. തമിഴ്നാട്ടില്‍ 39 ലോക്സഭ മണ്ഡലങ്ങളിലും 235 നിയമസഭ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ ലോക്സഭയിലേക്കും രാജ്യ സഭയിലേക്കും ഏപ്രില്‍ 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post