പൂഞ്ച്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊലക്കുറ്റത്തിന് ജയിലഴിക്കുള്ളില്‍ ആക്കുമെന്ന വിവാദ പ്രസ്താവനയുമായി കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ജാവേദ് അഹ്മദ് റാണ. തനിക്ക് ഒരു അവസരം ലഭിച്ചാല്‍ മോഡിയെ കൊലപാതക കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്ത് ജയിലിലാക്കുമെന്നാണ് പൂഞ്ചില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ജാവേദ് അഹ്മദ് റാണ പ്രസംഗത്തിനിടെ പറഞ്ഞത്.
രാജ്യത്തെ മറ്റിടങ്ങളിലും ജമ്മു കാശ്മീരിലും നടക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും കാരണം മോഡിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഞാന്‍ ദൈവത്തെ തൊട്ട് സത്യം ചെയ്യുകയാണ്. എന്റെ കൈയ്യില്‍ അധികാരമുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് നടക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും കാരണക്കാരനായ പ്രധാനമന്ത്രി മോഡിക്കെതിരെ കേസ് ഫയല്‍ ചെയ്ത് കൊലക്കുറ്റത്തിന് ജയിലിലാക്കിയേനെ’- ജാവേദ് അഹ്മദ് റാണ പറയുന്നു.
പ്രധാനമന്ത്രി മോഡി മാനവികതയുടെ തന്നെ അന്തകനാണെന്നു റാണ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ രണ്ടാം പ്രതി മാധ്യമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയേയും രാജ്യത്തെ മാധ്യമങ്ങളേയും താന്‍ അവസരം ലഭിച്ചാല്‍ ജയിലഴിക്കുള്ളിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post