ഗയ: ബിഹാറിലെ ഡുമരിയയിലെ ബിജെപി നേതാവിന്റെ വീട് ബോംബ് വെച്ച് തകര്‍ത്ത് നക്സലൈറ്റുകള്‍. ബിജെപി നേതാവ് അനൂജ് കുമാര്‍ സിങിന്റെ വീടാണ് ബുധനാഴ്ച രാത്രിയില്‍ തകര്‍ക്കപ്പെട്ടത്. ഡൈനാമൈറ്റുകള്‍ വെച്ച് സ്ഫോടനമുണ്ടാക്കി വീടിന്റെ പ്രധാന കെട്ടിടഭാഗമാണ് തകര്‍ത്തിരിക്കുന്നത്. മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വീടിന്റെ കേടുപാടുകള്‍ സംഭവിക്കാത്ത ഭാഗത്ത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും നക്സലൈറ്റുകള്‍ പതിപ്പിച്ചിട്ടുണ്ട്.
പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നക്സലുകളുടെ ഭീഷണി ശക്തമായി നേരിടുന്ന ബിഹാറിലെ പ്രദേശങ്ങളിലൊന്നാണ് ഗയയില്‍ നിന്നും 80 കിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ഡുമരിയയും പരിസര പ്രദേശങ്ങളും. ഇവിടെ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് എക്കാലത്തും സുരക്ഷാസേനയ്ക്ക് വലിയ വെല്ലുവിളിയാണ്.
Discussion about this post