നോയിഡ: ബിയറിന്റെ വിലയെ ചൊല്ലി നടന്ന തര്‍ക്കത്തിന് ഒടുവില്‍ സെയില്സ്മാന് ദാരുണാന്ത്യം. ഗ്രേറ്റ് നോയിഡയിലാണ് സംഭവം നടന്നത്. സെയില്‍സ്മാനായ കുല്‍ദീപ് നാഗര്‍(25) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
ബാറിലെത്തിയ സുരേന്ദ്രയും രാജുവും ബിയറിന് പത്തുരൂപ കുറച്ചു ചോദിച്ചു. എന്നാല്‍ വില കുറച്ച് നല്കാന് സെയില്സ്മാന് തയ്യാറായില്ല.
തുടര്‍ന്ന് പ്രകോപിതരായ ഇവര്‍ സെയില്‍സ്മാനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് വട്ടമാണ് ഇവര്‍ വെടിയുതിര്‍ത്തത്. ഇതില്‍ രണ്ട് ബുള്ളറ്റുകളാണ് സെയില്‍സ്മാന്റെ ദേഹത്ത് പതിച്ചത്. ഇതാണ് മരണകാരണം.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ഐപിസി 302, 307 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം പ്രതികള്‍ രണ്ടുപേരും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചെന്നും പോലീസ് ഓഫീസര്‍ അജയ് കുമാര്‍ അറിയിച്ചു.
Discussion about this post