കൊല്‍ക്കത്ത: തനിക്കെതിരെയുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഹുല്‍ഗാന്ധി വെറുമൊരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ അഭിപ്രായം പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതിയെക്കുറിച്ച് മമതാ ബാനര്‍ജി അഭിപ്രായം പറഞ്ഞില്ല. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആരംഭം കുറിച്ചുകൊണ്ട് കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുന്നതിനിടെ മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
മമതാ ബാനര്‍ജി സര്‍ക്കാരിന് കീഴില്‍ ബംഗാളില്‍ വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിരുന്നു
Discussion about this post