ന്യൂഡല്‍ഹി : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ച് ബിജെപി വിമത അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. രാഹുല്‍ ഗാന്ധിയില്‍ നിന്നാണ് അംഗത്വം സ്വീകരിക്കുക. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സിന്‍ഹ ബിജെപി വിട്ടത്.
ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയ വ്യക്തിയാണ് സിന്‍ഹ. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദിനെതിരെ ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
പാട്ന സാഹിബ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രവി ശങ്കര്‍ പ്രസാദിനെ പാര്‍ട്ടി തീരുമാനിച്ചതോടെ സിന്‍ഹ ബിജെപി വിടുന്നു എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് ശേഷം ദരിദ്രര്‍ക്ക് മിനിമം വരുമാനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ സിന്‍ഹ പ്രശംസിച്ചിരുന്നു.
Discussion about this post