ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അഭിനന്ദനവുമായി മന്ത്രി രംഗത്തെത്തിയത്. ‘മിഷന് ശക്തി’ വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനവുമായി നിതിന്‍ ഗഡ്ഗരി എത്തിയത്.
‘മിഷന് ശക്തിയുടെ ഈ വിജയത്തില്‍ അത് തയ്യാറാക്കിയ ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഒരു ലോ ഓര്‍ബിറ്റ് സാറ്റലൈറ്റ് നമ്മള് നശിപ്പിച്ചു. രാജ്യത്തിനെതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ നമ്മള് ശക്തരാണ്’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചിരുന്നു. നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. കഠിന ഓപ്പറേഷനായിരുന്നു ഇതെന്നും, ഇന്ത്യ വലിയ ബഹിരാകാശ ശക്തിയായെന്നും മോഡി പറഞ്ഞിരുന്നു. അതോടൊപ്പം ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കുറച്ച് മുമ്പ് പറഞ്ഞിരുന്നു.
ऐतिहासिक 'मिशन शक्ति' को सफल बनाने के लिए हमारे वैज्ञानिकों और देश की जनता को बधाई। हमने एक लो ऑर्बिट सैटेलाइट को मार गिराया है, जिसका मतलब है कि हम देश पर आने वाले किसी भी प्रकार के खतरे के लिए तैयार हैं। @narendramodi #MissionShakti #NamumkinAbMumkinHai
— Chowkidar Nitin Gadkari (@nitin_gadkari) March 27, 2019
Discussion about this post