ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിത നീക്കം നടത്തുന്നത്. സുപ്രധാനമായ പ്രസ്താവനകള്‍ ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോഡി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്.
മോഡി സാമൂഹ്യമാധ്യമ അക്കൗണ്ടായ ട്വിറ്ററില്‍ 11.45നും 12നും ഇടയില്‍ അഭിസംബോധന ചെയ്യുമെന്നാണ് കുറിച്ചിരിക്കുന്നത്. ടിവി,റേഡിയോ, സാമൂഹമാധ്യമങ്ങള്‍ എന്നിവയിലും മോഡി പ്രത്യക്ഷപ്പെടുമെന്നാണ് അറിയിപ്പ്.
പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേന്ദ്രമന്ത്രിമാരും വസതിയിലെത്തി ചേര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയോഗം ഇന്ന് ചേര്‍ന്നിരുന്നു. ഒപ്പം സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നതും രാജ്യത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
मेरे प्यारे देशवासियों,
आज सवेरे लगभग 11.45 – 12.00 बजे मैं एक महत्वपूर्ण संदेश लेकर आप के बीच आऊँगा।
I would be addressing the nation at around 11:45 AM – 12.00 noon with an important message.
Do watch the address on television, radio or social media.
— Chowkidar Narendra Modi (@narendramodi) March 27, 2019
Discussion about this post