ഔറംഗാബാദ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്ത് കൊണ്ടുപോയി. സില്ലോദ് എംഎല്‍എയായ അബ്ദുള്‍ സത്താര്‍ ആണ് പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ എടുത്ത് കൊണ്ടുപോയത്. എടുത്ത കസേരകളെല്ലാം തന്റേതാണെന്നും താന്‍ പാര്‍ട്ടി വിട്ടതായും വിട്ടതായും സത്താര്‍ പറഞ്ഞു.
‘പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എന്റേതാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ വേണ്ടി നല്കിയതായിരുന്നു. പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണ്. പുതിയതായി സ്ഥാനാര്‍ത്ഥിത്വം കിട്ടിയ വ്യക്തി പ്രചാരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കണം’ സത്താര്‍ പറഞ്ഞു.
പാര്‍ട്ടി ഓഫീസില്‍ കോണ്‍ഗ്രസ് എന്‍സിപിയുമായി സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് തൊട്ട് മുന്‍പായിട്ടാണ് എംഎല്‍എ തന്റെ സഹായികള്‍ക്കൊപ്പം വന്ന് കസേരകള്‍ എടുത്ത് കൊണ്ട് പോയത്. പിന്നീട് കോണ്‍ഗ്രസ് എന്‍സിപി ഓഫീസില്‍ വെച്ചാണ് യോഗം നടത്തിയത്.
ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ സത്താറിന് ഔറംഗാബാദ് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി എംഎല്‍സിയായ സുഭാഷ് സംബാദിന് സീറ്റ് നല്‍കിയതാണ് സത്താറിനെ പ്രകോപിപ്പിച്ചത്.
Discussion about this post