മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രത്തിന് എതിരെ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചു.
ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസ് മാറ്റണമെന്നും സോഷ്യല്‍ മീഡിയകളില്‍ നിന്ന് ട്രെയിലറുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 12നാണ് ചിത്രത്തിന്റെ റിലിസ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരിന്നു.
ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവേക് ഒബ്റോയി ആണ് ചിത്രത്തിലെ നായകന്. മോഡിയുടെ ബാല്യം മുതല്‍ 2014 തെരഞ്ഞെടുപ്പ് വിജയം വരെയുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Discussion about this post