അഹമ്മദാബാദ്: കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതുപോലെ രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണെങ്കില്‍ വിഷം കുടിച്ചുകാണിക്കട്ടെയെന്ന് ഗുജറാത്ത് മന്ത്രി ഗണപത് വാസവ. പൊതുപരിപാടിയില്‍ തിങ്കളാഴ്ച പ്രസംഗിക്കുമ്പോഴായിരുന്നു വാസവയുടെ വിവാദപരാമര്‍ശം.
കോണ്‍ഗ്രസുകാര്‍ രാഹുലിനെ ഭഗവാന് ശിവന്റെ അവതാരമായിട്ടാണ് കാണുന്നത്. സ്വന്തം ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി ശിവന് വിഷം കുടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനോട് 500 ഗ്രാം വിഷം കുടിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്ന് വാസവ പറഞ്ഞു.
എന്നാല്‍, ബിജെപി നേതാവിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിച്ചു. ഈ പ്രസ്താവനയിലൂടെ ബിജെപി അവരുടെ സ്വഭാവമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന ഭയമാണ് ബിജെപിക്കെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post