മുംബൈ: സമയനിഷ്ഠ പാലിക്കുന്നതില്‍ വീണ്ടും ഒന്നാമനായി ഗോ എയര്‍. തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഒന്നാമനാണ് ഗോ എയര്‍. കമ്പനിയുടെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച രീതിയിലാണ് സമയനിഷ്ഠ പാലിച്ച് സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി മാസത്തില്‍ 86.3 ശതമാനമാണ് ഗോ എയറിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഓണ്‍ ടൈം പെര്‍ഫോമന്‍സ് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ദിവസവും 240 ഓളം വിമാന സര്‍വീസുകളാണ് ഗോ എയര്‍ നടത്തുന്നത്.
ഫെബ്രുവരിയില്‍ മാത്രം 10.88 ലക്ഷം പേരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതിന് തങ്ങളുടെ യാത്രക്കാരോട് ഗോ എയര്‍ അധികൃതര്‍ നന്ദി രേഖപ്പെടുത്തി.
Discussion about this post