ജെറ്റ് എയര്‍വേസ് കമ്പനിയുടെ സ്ഥാപകനും ഭാര്യ അനിത ഗോയലുമാണ് രാജി വച്ചു. കമ്പനി കടുത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഇരുവരുടെയും രാജി പ്രഖ്യാപിച്ചത്.
ഇന്ന് മുബൈയില്‍ വെച്ച് നടന്ന ജെറ്റ് എയര്‍വേസ് ബോര്‍ഡ് യോഗത്തിലാണ് നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ബോര്‍ഡ് അംഗത്വം രാജി വെക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായി ജെറ്റ് എയര്‍വേസിനെ വളര്‍ത്തി കൊണ്ട് വരാന്‍ അദ്ദേത്തിന് കഴിഞ്ഞു.
എന്നാല്‍ കുറച്ച് മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുകയാണ് സ്ഥാപനം. തുടര്‍ന്നാണ് രാജി വെക്കാന്‍ തീരുമാനിച്ചത്.