ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിരുന്നു. അതേ സമയം ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം നടന്നു കൊണ്ടിരിക്കുയാണ്. മൂന്നരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും നടക്കും.
അതേസമയം രാവിലെ 11 മണിക്ക് തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കൊപ്പം രാഹുലെത്തി. അതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്ന് ‘രാഹുല്‍, മത്സരിക്കുമോ?’ ‘വയനാട്ടിലേക്ക് വരുമോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ മറുപടി ചിരിയിലൊതുക്കി അദ്ദേഹം അകത്തേക്ക് പോയി.
രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി കുറച്ച് മുമ്പ് പറഞ്ഞിരുന്നു.വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയും പിന്‍മാറിയെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
Discussion about this post