അഹമ്മദാബാദ്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താന് ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. അതേയമയം ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അയല്‍രാജ്യത്ത് ദുഃഖാചരണം നടക്കുമെന്നും രൂപാനി പറഞ്ഞു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള റാലിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
പാകിസ്താനിലെ പാര്‍ട്ടിയെ പോലെയാണ് കോണ്‍ഗ്രസിന്റെ ഇടപെടലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്ന ഭാഷയാണ് പാക് സര്‍ക്കാരും ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയെ രൂപാനി രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായ ഭീകരാക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അന്നത്തെ സര്‍ക്കാരിന് സാധിച്ചില്ലയെന്നും രൂപാനി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള റാലിയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന എംഎല്‍എ ആശ പട്ടേല്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
Discussion about this post