ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘പിഎം നരേന്ദ്ര മോഡി’ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ചിത്രത്തിന്റെ റിലീസിന് എതിരെ കോണ്‍ഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സിനിമ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഉച്ചതിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ചിത്രം തടയണമന്ന് ആവശ്യപ്പെട്ട് ഡിഎംകെയും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് റിലീസ് ചെയ്താല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ചിത്രം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ബാന്‍ ചെയ്യണമെന്നും കത്തില്‍ ഡിഎംകെ ആവശ്യപ്പെട്ടു.
വിവേക് ഒബ്റോയി ആണ് പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത മാസം അഞ്ചിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഡിയുടെ കുട്ടിക്കാലം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Discussion about this post