സീറ്റ് നിഷേധം: എല്‍കെ അദ്വാനി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറംതള്ളിയതില്‍ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് കടുത്ത നിരാശയെന്ന്ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ഇത്തവണ മത്സരിക്കുന്നത്. അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗാന്ധിനഗര്‍.

അദ്വാനിയുമായി ഇതുവരെ മുന്‍നിര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ് നിഷേധിച്ചതിലല്ല അദ്ദേഹത്തിന് പ്രശ്നമെന്നും നിഷേധിച്ച രീതിയിലാണ് കടുത്ത നിരാശയെന്നും അദ്വാനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കിയാണ് ബിജെപി ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 91 വയസുള്ള അദ്വാനി വാജ്പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി മുതിര്‍ന്ന നേതാക്കളെ ബന്ധപ്പെട്ട് സ്വയം വിരമിക്കാന്‍ ബിജെപി ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം അദ്വാനി അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ തന്നെ ബന്ധപ്പെടാന്‍ സന്നദ്ധത കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

2014ല്‍ ബിജെപി അധികാരത്തിലേറിയ ഉടന്‍ അദ്വാനിയേയും അദ്ദേഹത്തിന്റെ കൂടെയുള്ള മുതിര്‍ന്ന നേതാക്കളേയും പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുണ്‍ ഷോരി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു. പിന്നീട് അദ്വാനി ഒഴികെയുള്ള മറ്റു നേതാക്കളെല്ലാം മോഡി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരമായി മാറുകയുമുണ്ടായി.

Exit mobile version