ജയ്പൂര്‍: രാജസ്ഥാനില്‍ ജില്ലയില്‍ ബിജെപി നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്ക് വെടിയേറ്റു. രാജസ്ഥാനിലെ ഝലവാര്‍ ജില്ലയില്‍ ഒരു സാമൂഹ്യ ചടങ്ങിനിടെയാണ് സംഭവം. സമുന്‍ നഗരപാലിക ചെയര്‍മാനും ബിജെപി നേതാവുമായ രാംലാല്‍ ഗുജ്ജാറിനാണ് (58) വെടിയേറ്റത്.
പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണം. സംഭവത്തില്‍ മറ്റു മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കിയതായും പോലീസ് അറിയിച്ചു.
Discussion about this post