ചെന്നൈ: അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് എംഎല്‍എ ഹോസ്റ്റല്‍ ഒഴിവാകാന്‍ നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതി ജഡ്ജി എം സത്യനാരായണന്‍ ഡിഐഎംകെയുടെ 18 എംഎല്‍എമാരെ ആയോഗ്യരാക്കിക്കൊണ്ടുളള ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു.
ബാക്കിയുള്ള വാടക നല്‍കി, അണ്ടര്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഹോസ്റ്റലിലെ ഇവരുടെ മുറിക്കു പുറത്ത് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
അസംബ്ലി സെക്രട്ടറി കെ ശ്രീനിവാസന്‍ ആണ് നോട്ടീസ് പതിപ്പിച്ചത്. ടിടിവി ദിനകരപക്ഷത്തെ 18 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ അയോഗ്യരെന്ന തമിഴ്‌നാട് നിയമസഭ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ഒക്ടോബര്‍ 25ന് ശരിവെച്ചത്.
എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്തംബര്‍ 18ന് ഗവര്‍ണറെ കണ്ട 18 എം എല്‍ എമാരെയാണ് സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയത്.