ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് തുടക്കമായതോടെ രാഹുല്‍ ഗാന്ധിയുടെ ആസ്തിയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന വെല്ലുവിളിയുമായി കേന്ദ്രമന്ത്രി.
2004-ല്‍ 55 ലക്ഷം രൂപയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആസ്തി. എന്നാല്‍ വെറുമൊരു എംപി ആയ രാഹുല്‍ ഗാന്ധിക്ക് 2014 ആയപ്പോഴേയ്ക്കും ഒന്‍പത് കോടിയുടെ ആസ്തി എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാര്‍ലമെന്റിലെ ഒരു എംപിക്ക് ലഭിക്കുന്ന ശമ്പളമല്ലാതെ രാഹുല്‍ഗാന്ധിക്ക് മറ്റ് വരുമാനമാര്‍ഗങ്ങളൊന്നുമില്ല. 2004 ലെ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ആസ്തി 55,38,123 രൂപയാണ്. പിന്നീട് 2009 ല്‍ ഇത് രണ്ട് കോടിയും 2014 ല്‍ ഇത് ഒന്‍പത് കോടിയുമായി. 55 ലക്ഷത്തില്‍ നിന്ന് എങ്ങനെയാണ് താങ്കളുടെ ആസ്തി ഒന്‍പത് കോടിയായത് എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്.’- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Discussion about this post